മില്‍മ പാല്‍ വില വര്‍ധിപ്പിച്ചു

Posted on: February 9, 2017 2:19 pm | Last updated: February 9, 2017 at 7:16 pm

കൊച്ചി: മില്‍മ പാല്‍ വില ലിറ്ററിന് നാലുരൂപ വര്‍ധിപ്പിച്ചു. വര്‍ധനവ് ഈ മാസം 11 മുതല്‍ നിലവില്‍ വരും. വര്‍ധിപ്പിക്കുന്ന തുകയില്‍ മൂന്ന് രൂപ 35 പൈസ കര്‍ഷകന് നല്‍കും. ഇപ്പോള്‍ ലഭിക്കുന്ന 16 പൈസക്ക് പുറമെ 16 പൈസകൂടി ക്ഷിര കര്‍ഷക സംഘങ്ങള്‍ക്ക് നല്‍കും. 16 പൈസ ക്ഷേമനിധി ബോര്‍ഡിനും 14 പൈസ മില്‍മക്കുമായാണ് പങ്കുവെക്കുന്നത്.