ഉപ്ഹാര്‍ തീപിടിത്തം: ഗോപാല്‍ അന്‍സലിന് ഒരു വര്‍ഷം തടവ്

Posted on: February 9, 2017 1:05 pm | Last updated: February 9, 2017 at 1:05 pm
SHARE

ന്യൂഡല്‍ഹി: ഉപ്ഹാര്‍ സിനിമ തിയേറ്ററിലുണ്ടായ തീപിടിത്തത്തില്‍ 59 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തിയേറ്റര്‍ ഉടമ ഗോപാല്‍ അന്‍സലിന് (69) സുപ്രീംകോടതി ഒരു വര്‍ഷം തടവ് ശിക്ഷ. നാലുമാസം തടവ് അനുഭവിച്ചതിനാല്‍ ബാക്കിയുള്ള എട്ടുമാസം കൂടെ ജയിലില്‍ കഴിഞ്ഞാല്‍ മതിയെന്നും സുപ്രീംകോടതി വിധിച്ചു. സഹോദരനും സഹനിര്‍മാതാവുമായ സുശീര്‍ അന്‍സലിനെ (77) പ്രായം കണക്കിലെടുത്ത് തടവ് ശിക്ഷയില്‍ നിന്നൊഴിവാക്കി.

1997ല്‍ ബോര്‍ഡര്‍ എന്ന ബോളിവുഡ് ചിത്രം പ്രദര്‍ശിക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. ശ്വാസംമുട്ടിയും തൊണ്ടയില്‍ പുക കുരുങ്ങിയുമാണ് 59 പേരും മരിച്ചത്. തിയേറ്റര്‍ ഉടമകളായ ഗോപാല്‍ അന്‍സല്‍, സുശീല്‍ അന്‍സല്‍ തുടങ്ങി 16 പേര്‍ക്കെതിരെ 1997 നവംബര്‍ 15ന് സിബിഐ കേസെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here