നെഹ്‌റു കോളേജില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: February 9, 2017 12:54 pm | Last updated: February 9, 2017 at 5:26 pm

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ മാനേജ്‌മെന്റിന്റെ പ്രതികാര നടപടി. സമരം ചെയ്ത നാല് വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനാണ് നീക്കം. ഈ നാല് വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളെ പിടിഎ യോഗത്തില്‍ പങ്കെടുപ്പിച്ചില്ല. ക്ലാസില്‍ കയറരുതെന്ന് ഇവര്‍ക്ക് വാക്കാല്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

നാലാം വര്‍ഷ വിദ്യാര്‍ഥികളായ അതുല്‍ ജോസ്, നിഖില്‍ ആന്റണി, സുജേഷ്, മുഹമ്മദ് ആഷിഖ് എന്നിവര്‍ക്കെതിരെയാണ് മാനേജ്‌മെന്റ് നടപടി. തിങ്കളാഴ്ച നടക്കുന്ന യോഗത്തിന് ശേഷം ക്ലാസില്‍ കയറിയാല്‍ മതിയെന്നാണ് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.