Connect with us

National

അണ്ണാ ഡിഎംകെ എംഎല്‍എമാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്രീയ അനിശ്ചിതാവസ്ഥ തുടരവെ എഐഎഡിഎംകെ എംഎല്‍എമാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ചെന്നൈ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ട്രാഫിക് രാമസ്വാമിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

എഐഎഡിഎംകെ എംഎല്‍എമാരെ ശശികല രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. എന്നാല്‍ എംഎല്‍എമാര്‍ സ്വതന്ത്രരാണെന്ന് പാര്‍ട്ടി അഭിഭാഷകന്‍ വ്യക്തമാക്കി. എംഎല്‍എമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നത് തെറ്റാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

ബുധനാഴ്ച പാര്‍ട്ടി ആസ്ഥാനത്ത് ശശികല വിളിച്ചുചേര്‍ത്ത യോഗത്തിനു ശേഷമാണ് എംഎല്‍മാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. മുബൈയിലുള്ള ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ചെന്നൈയിലെത്തിയാലുടന്‍ ഇവരെ രാജ്ഭവനില്‍ ഹാജരാക്കുമെന്നാണ് വിവരം.

---- facebook comment plugin here -----

Latest