അത്‌ലറ്റിക്കോയെ വീഴ്ത്തി ബാഴ്‌സ ഫൈനലില്‍

Posted on: February 9, 2017 12:01 pm | Last updated: February 9, 2017 at 12:01 pm
SHARE

മാഡ്രിഡ്: അവസരങ്ങള്‍ തുലച്ച അത്‌ലറ്റിക്കോ മാഡ്രിഡ് ബാഴ്‌സലോണയുമായി രണ്ടാം പാദത്തില്‍ സമനിലയായതോടെ കോപ ഡെല്‍ റേ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ കാണാതെ പുറത്ത്. ഇരുപാദത്തിലുമായി 3-2ന് ജയിച്ച് ബാഴ്‌സ തുടരെ നാലാം സീസണിലും ഫൈനലില്‍ പ്രവേശിച്ചു.
നൗകാംപില്‍ നടന്ന രണ്ടാം പാദത്തില്‍ ലൂയിസ് സുവാരസിലൂയെ ബാഴ്‌സ ആദ്യ പകുതിയില്‍ 1-0ന് മുന്നില്‍ കയറി. നാല്‍പ്പത്തിമൂന്നാം മിനുട്ടിലായിരുന്നു ഗോള്‍. എണ്‍പത്തിമൂന്നാം മിനുട്ടില്‍ ഗമെയ്‌റോയിലൂടെ അത്‌ലറ്റിക്കോ ഗോള്‍ മടക്കിയതോടെ കളി ആവേശകരമായി.
അമ്പത്തേഴാം മിനുട്ടില്‍ സെര്‍ജി റോബര്‍ട്ടോ ചുവപ്പ് കാര്‍ഡ് കണ്ടപ്പോള്‍ അറുപത്തൊമ്പതാം മിനുട്ടില്‍ കരാസ്‌കോയും ചുവപ്പ് കണ്ട് പുറത്തായി. തൊണ്ണൂറാം മിനുട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ഗോളടിച്ച സുവാരസിനെയും ബാഴ്‌സക്ക് നഷ്ടമായി. ബാഴ്‌സലോണ പത്ത് പേരായി ചുരുങ്ങിയതിന്റെ ആനൂകൂല്യം അത്‌ലറ്റിക്കോ മുതലെടുത്തത് അന്റോയിന്‍ ഗ്രീസ്മാന്റെ ഹെഡര്‍ ഗോളിലൂടെയാണ്. എന്നാലിത് റഫറി ഓഫ്‌സൈഡ് വിളിച്ചു. റീപ്ലേകളില്‍ ഇത് ഗോളാണെന്ന് വ്യക്തമായിരുന്നു.
ലയണല്‍ മെസിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചതോടെ നഷ്ടങ്ങള്‍ തുല്യത പാലിച്ചു. എന്നാല്‍ നികത്താന്‍ സാധിക്കാത്ത നഷ്ടം വരുത്തിയത് അത്‌ലറ്റിക്കോയുടെ കെവിന്‍ ഗമെയ്‌റോയാണ്.
രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി ഗമെയ്‌റോ പാഴാക്കി. കെവിന്റെഷോട്ട് ബാറില്‍ തട്ടിത്തെറിച്ചു. ഇതിന് ശേഷമാണ് കെവിന്‍ സ്‌കോര്‍ ചെയ്തത്. രണ്ടാം സെമിഫൈനലില്‍ അലാവ്‌സും സെല്‍റ്റവിഗോയും ഏറ്റുമുട്ടും. ജേതാക്കള്‍ ഫൈനലില്‍ ബാഴ്‌സയെ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here