ഐഎസ്ആര്‍ഒ 104 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കുന്നു

104 ഉപഗ്രഹങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് ഇന്ത്യയുടേത്. 88 എണ്ണം യുഎസിന്റെതും ബാക്കിയുള്ളവ ഇസ്‌റാഈല്‍, കസാഖിസ്ഥാന്‍, നെതര്‍ലാന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, യുഎഇ എന്നീ രാജ്യങ്ങളുടേതുമാണ്.
Posted on: February 9, 2017 10:26 am | Last updated: February 9, 2017 at 12:56 pm
SHARE

ന്യൂഡല്‍ഹി: 104 ഉപഗ്രഹങ്ങള്‍ ഒറ്റ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കാന്‍ ഒരുങ്ങി ഐഎഎസ്ആര്‍ഒ. പിഎസ്എല്‍വി സി -37 റോക്കറ്റിന്റെ ചിറകിലേറെ ഈ മാസം 15ന് രാവിലെ ഒന്‍പത് മണിക്ക് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാകും വിക്ഷേപണം.

ജനുവരി അവസാന വാരം 83 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ തയ്യാറെടുത്തിരുന്നു. ഇത് പിന്നീട് റദ്ദാക്കുകയായിരുന്നു. ഇതിലേക്ക് 20 ഉപഗ്രഹങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് ഇപ്പൊള്‍ 104 ഉപഗ്രഹങ്ങള്‍ ആക്കിയത്. കൂട്ട വിക്ഷേപണം വിജയിച്ചാല്‍ അത് ഐഎസ്ആര്‍ഒ യുടെ ചരിത്രത്തിലെ പൊന്‍തൂവലായി മാറും.

104 ഉപഗ്രഹങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് ഇന്ത്യയുടേത്. 88 എണ്ണം യുഎസിന്റെതും ബാക്കിയുള്ളവ ഇസ്‌റാഈല്‍, കസാഖിസ്ഥാന്‍, നെതര്‍ലാന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, യുഎഇ എന്നീ രാജ്യങ്ങളുടേതുമാണ്. 320 ടണ്‍ ആയിരിക്കും ഉപഗ്രഹങ്ങളുടെ ഭാരം.

കാട്രോസാറ്റ് 2 സീരീസില്‍ പെട്ട ഒരു ഉപഗ്രഹവും രണ്ട് നാനോ ഉപഗ്രഹങ്ങളുമാണ് ഇന്ത്യ വിക്ഷേപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here