“മരണകിടക്കയിലും ഫാസിസം” കെ.എം.സി.സി ഐക്യദാര്‍ഢ്യ സംഗമം

Posted on: February 8, 2017 8:51 pm | Last updated: February 8, 2017 at 8:51 pm
ജിദ്ദ: അന്തരിച്ച മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് ഇ.അഹമ്മദ് സാഹിബിനോട് കേന്ദ്ര സർക്കാർ കാണിച്ച അനാദരവിൽ പ്രതിഷേധിച്ച്   സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയും- യൂത്ത് ലീഗും നടത്തുന്ന “മരണകിടക്കയിലും ഫാസിസം” പ്രമേയത്തിലുള്ള  പ്രതിഷേധ സംഗമത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി ചർച്ചാ സംഗമം നടത്തുന്നു.
ഫെബ്രുവരി ഒമ്പതിന് വ്യാഴം  രാത്രി  8 മണിക്ക് ജിദ്ദ ഷറഫിയ്യ: അൽനൂർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന ഐക്യദാർഢ്യ സംഗമത്തിൽ  രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന്  കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡണ്ട് വി.പി.മുസ്തഫയും,ജനറൽ സെക്ര ട്ടറി മജീദ് കോട്ടീരിയും അറിയിച്ചു