ദുബൈയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധന

Posted on: February 8, 2017 4:20 pm | Last updated: February 8, 2017 at 3:55 pm

ദുബൈ: ദുബൈയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധന. 2015നെ അപേക്ഷിച്ച് അഞ്ചു ശതമാനം വര്‍ധനവാണുണ്ടായതെന്ന് ദുബൈ ടൂറിസം ഡയറക്ടര്‍ ജനറല്‍ ഹിലാല്‍ സഈദ് അല്‍ മര്‍റി അറിയിച്ചു. 1.49 കോടി ആളുകളാണ് കഴിഞ്ഞ വര്‍ഷം ദുബൈ സന്ദര്‍ശിച്ചത്.

2020ഓടെ രണ്ടു കോടി എന്ന ലക്ഷ്യത്തിലേക്ക് അധികം ദൂരമില്ല. ആഗോള വര്‍ധനയുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം ദുബൈയുടെ നേട്ടം ഒരു ശതമാനം കൂടുതലാണ്. ലോകത്തു ഏറ്റവും സഞ്ചാരികള്‍ എത്തുന്ന നാലാമത്തെ നഗരമായി ദുബൈ മാറിയിട്ടുണ്ട്. ജി സി സിയില്‍ നിന്നാണ് ഏറ്റവും എത്തുന്നത്. ഇക്കൂട്ടത്തില്‍ സഊദി അറേബ്യയില്‍ നിന്നാണ് കൂടുതല്‍. പടിഞ്ഞാറന്‍ യൂറോപ്പുകാരാണ് രണ്ടാം സ്ഥാനത്ത്. രാജ്യങ്ങളുടെ കണക്കില്‍ ഇന്ത്യക്കാരാണ് കൂടുതല്‍ എന്നും ഹിലാല്‍ സഈദ് പറഞ്ഞു.