Connect with us

Gulf

ഭാവി പരിസ്ഥിതി സൗഹൃദ നഗരങ്ങളുടെ പ്രദര്‍ശനം വേള്‍ഡ് ട്രേഡ് സെന്ററില്‍

Published

|

Last Updated

ദുബൈ: ഭാവി പരിസ്ഥിതി സൗഹൃദ നഗരങ്ങളുടെ പ്രദര്‍ശനം ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഏപ്രില്‍ രണ്ടു മുതല്‍ നാല് വരെ നടക്കും. ആദ്യമായാണ് ഇത്തരമൊരു പ്രദര്‍ശനമെന്ന് യു എ ഇ പശ്ചാത്തല വികസന മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബില്‍ ഹൈഫ് അല്‍ നുഐമി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സുസ്ഥിര, നൂതന വികസന പ്രക്രിയ ലോകത്തെങ്ങും യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ഇത് പ്രതിഫലിപ്പിക്കാന്‍ വേണ്ടിയാണ് പ്രദര്‍ശനം.

അടിസ്ഥാന വികസനത്തില്‍ പരിസ്ഥിതി സൗഹൃദ സമീപനമുള്ള കമ്പനികളും സ്ഥാപനങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമാകും. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്‌മെന്റാണ് മുഖ്യ പങ്കാളികള്‍ ശുദ്ധ ഊര്‍ജ സംരംഭങ്ങള്‍ വികസിപ്പിച്ച കമ്പനി പ്രതിനിധികള്‍, ഗവേഷകര്‍, നഗര ആസൂത്രകര്‍ എന്നിങ്ങനെ പലരും എത്തുമെന്നും മന്ത്രി അറിയിച്ചു.