എസ് വൈ എസ് സമൂഹ വിവാഹം: വധൂവരന്മാര്‍ക്കുള്ള വസ്ത്ര വിതരണം നടത്തി

Posted on: February 8, 2017 3:46 pm | Last updated: February 8, 2017 at 3:46 pm
പാടന്തറ മര്‍കസില്‍ നടന്ന ചടങ്ങില്‍ സമൂഹ വിവാഹത്തിലെ വധൂവരന്മാര്‍ക്കുള്ള വസ്ത്ര വിതരണത്തിന്റെ ഉദ്ഘാടനം സയ്യിദ് അലി അക്ബര്‍ സഖാഫി അല്‍ബുഖാരി എടരിക്കോട് നിര്‍വഹിക്കുന്നു.

ഗൂഡല്ലൂര്‍: എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈമാസം 12ന് പാടന്തറ മര്‍കസില്‍ വെച്ച് നടക്കുന്ന സമൂഹ വിവാഹത്തിലേക്കുള്ള വധൂവരന്മാര്‍ക്കുള്ള വസ്ത്ര വിതരണം നടത്തി. ഇതുമായി ബന്ധപ്പെട്ട് പാടന്തറ മര്‍കസില്‍ നടന്ന രക്ഷിതാക്കളുടെ സംഗമത്തിലാണ് വസ്ത്രങ്ങള്‍ വിതരണം ചെയ്തത്.

പരിപാടിയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഡോ. ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. പാടന്തറ മര്‍കസ് ജനറല്‍ മാനേജര്‍ സയ്യിദ് അലി അക്ബര്‍ സഖാഫി അല്‍ബുഖാരി എടരിക്കോട് പ്രാര്‍ഥന നടത്തി. എസ് എസ് എഫ് മുന്‍ തമിഴ്‌നാട് ഘടകം സെക്രട്ടറി ഹാരിസ് സഖാഫി സേലം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറി സി കെ കെ മദനി വിഷയാവതരണം നടത്തി. കരീം ഹാജി തൃച്ചി പ്രസംഗിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി ഹകീം മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പാടന്തറ ശ്രീമുത്തുമാരിയമ്മന്‍ ക്ഷേത്ര കമ്മിറ്റി പ്രതിനിധികള്‍, അബു മുസ്‌ലിയാര്‍ എരുമാട്, പാടന്തറ മര്‍കസ് മാനേജര്‍ മൊയ്തീന്‍ ഫൈസി, എസ് വൈ എസ് ജില്ലാ സെക്രട്ടറി ശറഫുദ്ധീന്‍ മാസ്റ്റര്‍, ഫിനാ. സെക്രട്ടറി അഡ്വ. കെ യു ശൗക്കത്ത്, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിറാജുദ്ധീന്‍ മദനി, അഷ്‌റഫ് മദനി, എസ് ജെ എം ജില്ലാ സെക്രട്ടറി സയ്യിദ് അന്‍വര്‍ സഅദി, എസ് എസ് എഫ് ജില്ലാ സെക്രട്ടറി ജാഫര്‍ മാസ്റ്റര്‍, സൈദ് മുഹമ്മദ് മുസ്‌ലിയാര്‍, എം കോയ പാടന്തറ, ഗഫൂര്‍ ചേരമ്പാടി, എസ് ടി അഹ്മദ് മുസ്‌ലിയാര്‍, കെ എച്ച് മുഹമ്മദ്, മുഹമ്മദ്കുട്ടി ഉപ്പട്ടി, അക്ബര്‍ മുസ്‌ലിയാര്‍ കണിയംവയല്‍, ശിഹാബുദ്ധീന്‍ മദനി തുടങ്ങിയവര്‍ സംബന്ധിച്ചു.

വസ്ത്ര വിതരണത്തിന്റെ ഉദ്ഘാടനം സയ്യിദ് അലി അക്ബര്‍ സഖാഫി അല്‍ബുഖാരി എടരിക്കോട് നിര്‍വഹിച്ചു. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹ വസ്ത്രമായി പര്‍ദ്ദയും, അമുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പട്ടുസാരിയുമാണ് നല്‍കിയത്. വരന്മാര്‍ക്കുള്ള വസ്ത്രവും വിതരണം ചെയ്തു. ടോക്കണ്‍ വിതരണവും നിര്‍ദേശങ്ങളടങ്ങിയ ചാര്‍ട്ടും വിതരണം ചെയ്തു.