Connect with us

Gulf

കുവൈത്തില്‍ കോപ്പറേറ്റിവ് സ്‌റ്റോറുകളിലും ഇനി സ്വദേശികള്‍

Published

|

Last Updated

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോപ്പറേറ്റിവ് സ്‌റ്റോറുകളില്‍ വിദേശികളെ ജോലിക്ക് വെക്കുന്നത് നിര്‍ത്തലാക്കാനും, പകരം സ്വദേശികളെ നിയമിക്കാനും തീരുമാനിച്ചതായി യൂണിയന്‍ ഓഫ് കോപ്പറേറ്റിവ് സൊസൈറ്റിസ് ചെയര്‍മാന്‍ ഡോ. സഅദ് മുബാറക് അല്‍ ശഅബു വെളിപ്പെടുത്തി.

സ്വദേശികളെ നിയമിക്കുമ്പോള്‍ അവര്‍ക്ക് നല്‍കേണ്ട ശമ്പളം മറ്റു ആനുകൂല്യങ്ങള്‍ , ആവശ്യമായ പരിശീലനം തുടങ്ങിയ കാര്യങ്ങള്‍ പഠിക്കാനായി ഹൈലെവല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് , അവര്‍ തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയവുമായും ,സ്വദേശിവല്‍ക്കരണ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന മാന്‍പവര്‍ ആന്‍ഡ് ഗവണ്‍മെന്റല്‍ റീഓര്‍ഗനൈസേഷണല്‍ കമ്മിറ്റിയുമായും ഏകോപിച്ച് പദ്ധതി പ്രാവര്‍ത്തികമാക്കും. ഡോ. സഅദ് വ്യക്തമാക്കി.

സര്‍ക്കാര്‍ സബ്‌സിഡിയോടെ പ്രവര്‍ത്തിക്കുന്ന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളായ കോപ്പറേറ്റിവ് സൊസൈറ്റികള്‍ക്ക് കുവൈത്തിലെ എല്ലാ ഏരിയകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റുകളുമുണ്ട്. കുവൈത്തിന്റെ ഭക്ഷ്യപൊതുവിതരണ സംവിധാനം പ്രവര്‍ത്തിക്കുന്നതും കോപ്പറേറ്റിവ് സൊസൈറ്റി മുഖേനയാണ്. ആയിരക്കണക്കിന് വിദേശികള്‍ വിവിധ തസ്തികകളിലായി ഈ മേഖലയില്‍ ജോലി നോക്കുന്നുണ്ട്. പുതിയ തീരുമാനം ഒന്നോ രണ്ടോ വര്‍ഷംകൊണ്ട് മാത്രമേ പ്രാവര്‍ത്തികമാകൂ എങ്കിലും വിദേശികള്‍ക്ക് ഇതും ഒരു തൊഴില്‍ ഭീഷണി തന്നെയാണ് .

Latest