ഫൈസല്‍ വധക്കേസ്; മുഖ്യമന്ത്രിക്ക് എം എല്‍ എയുടെ കത്ത്

Posted on: February 8, 2017 2:10 pm | Last updated: February 8, 2017 at 2:10 pm
ഫൈസല്‍ കൊടിഞ്ഞി

തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസിലെ വാദം കേള്‍ക്കുന്നതിന് അഡ്വ. സി കെ ശ്രീധരനെ നിയമിക്കണമെന്നാവശ്യപ്പെട്ട് പി കെ അബ്ദുര്‍റബ്ബ് എം എല്‍ എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

കാസര്‍ക്കോട് സ്വദേശിയായ ശ്രീധരന്‍ ഇതിന് തയ്യാറാണെന്ന് കാണിച്ചു കൊണ്ടുള്ള സമ്മതപത്രവും നിവേദനത്തോടൊപ്പം എം എല്‍ എ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ഫൈസലിന്റെ മാതാവ് നല്‍കിയ നിവേദനവും സമര്‍പ്പിച്ചിട്ടുണ്ട്‌