ലോ അക്കാദമി സമരം ഒത്തുതീര്‍ന്നു: കാലാവധിയില്ലാതെ പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കാന്‍ ധാരണ

>>അക്കാദമിക്ക് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ ആഹ്ലാദപ്രകടനം >>മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളും പുതിയ കരാറായി. >>തിങ്കളാഴ്ച ക്ലാസ് തുടങ്ങും  
Posted on: February 8, 2017 1:36 pm | Last updated: February 9, 2017 at 12:55 pm
SHARE

തിരുവനന്തപുരം: ലോ അക്കാദമിയിലെ സമരം ഒത്തുതീര്‍ന്നു. കാലാവധി നിശ്ചയിക്കാതെ പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാന്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.

വിദ്യാര്‍ത്ഥി പ്രതിനിധികളും മാനേജ്‌മെന്റും തമ്മില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കാലാവധിയില്ലാതെ പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കാന്‍ ധാരണയായി. പ്രിന്‍സിപ്പാളിനെ മാനേജ്‌മെന്റ് മാറ്റിയാല്‍ സര്‍ക്കാര്‍ ഇടപെടണമെന്നും യോഗത്തില്‍ ധാരണയായി.
മന്ത്രിമാരായ സി രവീന്ദ്രനാഥും വി എസ് സുനില്‍ കുമാറുമാണ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയത്. മന്ത്രിസഭായോഗ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചര്‍ച്ച . വിദ്യാഭ്യാസമന്ത്രിയുടെ ചേംബറിലായിരുന്നു ചര്‍ച്ച.
ഇരുപത്തിയൊമ്പതാം ദിവസത്തിലാണ് സമരം അവസാനിപ്പിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ആഹ്ലാദപ്രകടം നടത്തിക്കൊണ്ടിരിക്കുകയാണ്.