പനീര്‍ശെല്‍വം പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് ശശികല

  • മുഖ്യമന്ത്രിയാകാന്‍ പനീര്‍ശെല്‍വം അടക്കം നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
  • ജയലളിതയുടെ മരണം അന്വേഷിക്കേണ്ടതില്ല. അന്വേഷിക്കുന്നത് അമ്മയ്ക്ക് അപമാനകരം.
  • ഇത്രയും കാലം പനീര്‍ശെല്‍വം മിണ്ടാതിരുന്നതെന്തിന് വേണ്ടിയെന്ന് വ്യക്തമാക്കണം
  • പനീര്‍ശെല്‍വത്തെ നിര്‍ബന്ധിപ്പിച്ച് രാജിവെയ്പ്പിച്ചിട്ടില്ല.
Posted on: February 8, 2017 1:25 pm | Last updated: February 8, 2017 at 7:25 pm

ചെന്നൈ: പനീര്‍ശെല്‍വം പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് ശശികല. വഞ്ചന വെച്ചുപൊറുപ്പിക്കില്ല, പാര്‍ട്ടിയുടെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ഡിഎംകെയാണെന്നും ശശികല വ്യക്തമാക്കി.

മുഖ്യമന്ത്രിയാകാന്‍ ഒപിഎസ് നേരത്തെതന്നെ ശ്രമിച്ചിരുന്നു, പാര്‍ട്ടിയുടെ കെട്ടുറപ്പ് തകര്‍ക്കാന്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

പനീര്‍ശെല്‍വത്തെ വഞ്ചകനെന്ന് വിളിച്ചാണ് ചിന്നമ്മ ശശികല പ്രസംഗിച്ചത്. 100ല്‍ അധികം എംഎല്‍എമാര്‍ ശശികല വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു. 131 എംഎല്‍എമാര്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തതായി ശശികല പക്ഷം അറിയിച്ചു. പനീര്‍ശെല്‍വം അടക്കം മൂന്ന് എംഎല്‍എമാരാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.

എന്നാല്‍ തനിക്കൊപ്പം 22 എംഎല്‍എമാരുണ്ടെന്നാണ് പനീര്‍ശെല്‍വം അവകാശപ്പെടുന്നത്. 17 എംഎല്‍എമാര്‍ പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നാല്‍ ശശികല പക്ഷത്തിന് കേവലഭൂരിപക്ഷം നഷ്ടമാകും.