പാതയോര ഭക്ഷണ ശാലകളുടെ സുരക്ഷ ഉറപ്പു വരുത്തണം: താലൂക്ക് വികസന സമിതി

Posted on: February 8, 2017 12:55 pm | Last updated: February 8, 2017 at 12:55 pm
SHARE

മഞ്ചേരി: മഞ്ചേരിയിലെ പാതയോര ഭക്ഷണ ശാലകളിലും ചിപ്‌സ് നിര്‍മിക്കുന്ന കടകളിലും ഫുഡ് സേഫ്റ്റിയും- മുനിസിപ്പാലിറ്റിയും സംയുക്തമായി ഭക്ഷ്യ സുരക്ഷയുടെ ആവശ്യകതകള്‍ ബോധ്യപ്പെടുത്തണമെന്നും നിലവാരം കുറഞ്ഞതും കാലപ്പഴക്കമുള്ളതുമായ പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി എടുക്കണമെന്നും ഏറനാട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരുന്ന് വാങ്ങുന്നതിനുള്ള തിരക്ക് കുറക്കാന്‍ കൂടുതല്‍ ജോലിക്കാരെ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് മുഖേനെ നിയമിക്കാനും നിര്‍ദേശം നല്‍കി. ഫാര്‍മസിയിലെ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി പുതിയ ഒരു കൗണ്ടറിന്റെ പണി പുരോഗമിക്കുന്നതായി മെഡിക്കല്‍ സൂപ്രണ്ടിന്റെ പ്രതിനിധി യോഗത്തില്‍ അറിയിച്ചു.

കൂടുതല്‍ പേര്‍ ജി എസ് ടി യിലേക്ക് വരുന്നുന്നെും 50% പേര്‍ ഇതു വരെ രജിസ്റ്റര്‍ ചെയ്തതായും സെയില്‍ ടാക്‌സ് ഓഫീസര്‍ അറിയിച്ചു. ജി എസ് ടി സംബന്ധിച്ച് കച്ചവടക്കാരെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ക്ലാസുകള്‍ നടത്താറുണ്ടെന്നും സെയില്‍ ടാക്‌സ് ഓഫീസര്‍ അറിയിച്ചു. മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളിന് മുന്നിലെ വളവില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും പ്രശ്‌നം ഉടനെ പരിഹരിക്കണമെന്നും യോഗം പോലീസിനോട് ആവശ്യപ്പെട്ടു. സഹകരണ സംഘത്തില്‍ കുമിഞ്ഞു കൂടി കൊണ്ടിരിക്കുന്ന വായ്പ കുടിശ്ശിക തീര്‍ക്കുന്നതിനായി വായ്പ കുടിശ്ശികകള്‍ പലിശ ഇളവോടു കൂടി തീര്‍പ്പാക്കുന്നതിനായി നവ കേരളീയം കുടിശ്ശിക നിവാരണം എന്ന പേരില്‍ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി ആവിഷ്‌കരിച്ചതായി അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു. പദ്ധതി പ്രകാരം 2017 മാര്‍ച്ച് വരെ പിഴ പലിശയില്‍ ഇളവ് അനുവദിക്കുമെന്നും അറിയിച്ചു. സപ്ലൈകോയില്‍ അവശ്യ സാധനങ്ങളുടെ സ്റ്റോക്ക് ഉണ്ടെന്നും വെറ്റിലപ്പാറ സപ്ലൈകോയില്‍ ഒരാളെ പിരിച്ചു വിട്ടത് സംബന്ധിച്ച പരാതിയില്‍ മനുഷ്യവകാശ കമ്മീഷന്‍ പരിശോധിച്ചതായും ആയതിന്റെ ഉത്തരവ് ലഭിക്കുന്നമുറക്ക് തുടര്‍ നടപടികള്‍ കൈകൊള്ളുമെന്നും സപ്ലൈകോ ഓഫീസര്‍ അറിയിച്ചു. മലപ്പുറം വെസ്റ്റില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയായെന്നും വള്ളുവമ്പ്രം സെക്ഷനില്‍ പണി 50 % ആയെന്നും കെ എസ് ഇ ബി അറിയിച്ചു. യോഗത്തില്‍ ടി പി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ പി സുരേഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here