പ്രണയ നൈരാശ്യത്തില്‍ വിദ്യാര്‍ഥിനിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

Posted on: February 8, 2017 12:25 pm | Last updated: February 8, 2017 at 12:25 pm
SHARE

കൊച്ചി: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് അയല്‍വാസിയായ യുവാവ് വിദ്യാര്‍ഥിനിയെ വാക്കത്തി കൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂര്‍ പത്താം മൈലില്‍ ഇടമനയില്‍ ശ്രീരംരംഗന്റെ മകള്‍ അമ്പിളി (20) ക്കാണ് വെട്ടേറ്റത്. സംഭവത്തെ തുടര്‍ന്ന് അയല്‍വാസി കുടകുത്തുംപറമ്പില്‍ അമലിനെ (26) പോലീസ് അറസ്റ്റ് ചെയ്തു.

തലയോലപറമ്പ് ഡി ബി കോളജ് വിദ്യാര്‍ഥിനിയായ അമ്പിളി കോളജ് കഴിഞ്ഞ് വീട്ടിലേക്ക് വരവെ വൈകീട്ട് നാലു മണിയോടെയായിരുന്നു ആക്രമണം. വീടിന് സമീപത്ത് നിന്നിരുന്ന അമല്‍ അമ്പിളിയെ വെട്ടുകയായിരുന്നു. തലക്കും തോളിനും കൈക്കുമാണ് വേട്ടേറ്റത്. തലയിലെയും തോളിലെയും മുറിവുകള്‍ സാരമുള്ളതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അമ്പിളിയെ എറണാകുളം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് നോര്‍ത്ത് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവത്തിന് ശേഷം പോലീസിന് കീഴടങ്ങിയ അമലിനെ 307 പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. സംഭവം നടക്കുമ്പോള്‍ സമീപത്ത് ആരും ഉണ്ടായിരുന്നില്ല. സമീപത്ത് ലോഡ് ഇറക്കാന്‍ വന്ന തൊഴിലാളികളാണ് അമ്പിളി വെട്ടേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. അമലും ഈ സമയം സമീപത്തുണ്ടായിരുന്നു. തുടര്‍ന്ന് തൊഴിലാളികള്‍ അമ്പിളിയെ ആശുപത്രിയിലാക്കുകയായിരുന്നു. അയല്‍വാസികളായ അമലും അമ്പിളിയും പ്രണയത്തിലായിരുന്നുവെന്നും ഇതേതുടര്‍ന്നുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here