ലോ അക്കാദമി സമരം: ശുഭപര്യവസാനമുണ്ടാകുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍

Posted on: February 8, 2017 11:39 am | Last updated: February 8, 2017 at 1:37 pm

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനു തുറന്ന സമീപനമാണ് ഉള്ളതെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. അതിനാലാണ് വിദ്യാര്‍ത്ഥികളെ വീണ്ടും ചര്‍ച്ചയ്ക്കു വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമരത്തിനു ശുഭപര്യവസാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രിന്‍സിപ്പലിനെ മാനദണ്ഡങ്ങള്‍ പാലിച്ച് നിയമിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലാകില്ല എന്ന ഉറപ്പ് കൂടിയേ തീരുവെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനായി പത്രപരസ്യം ചെയ്തത് സ്വാഗതാര്‍ഹമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.