ജനാദിരിയ്യ: സല്‍മാന്‍ രാജാവും അര്‍ദ നൃത്തത്തില്‍ പങ്കുചേര്‍ന്നു

Posted on: February 8, 2017 11:23 am | Last updated: February 8, 2017 at 11:23 am
SHARE

ദമ്മാം: ഇരു ഗേഹങ്ങളുടെ സംരക്ഷകനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവ് ഇന്നലെ ജനാദിരിയ്യ ദേശീയ പൈതൃകോല്‍സവത്തില്‍ അര്‍ദ നൃത്തത്തില്‍ (വാള്‍പിടിച്ചുള്ള പാരമ്പര്യ നൃത്തം) പങ്കുചേര്‍ന്നു.

റിയാദ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന പരിപാടിയില്‍ അഭ്യന്തര മന്ത്രിയും കിരീടാവകാശിയുമായ ക്രൗണ്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നായിഫ്, ജനാദിരിയ്യ ഫെസ്റ്റ് സുപ്രീം കൗണ്‍സില്‍ ചെയര്‍മാനും നാഷനല്‍ ഗാര്‍ഡ് മന്ത്രിയുമായ പ്രിന്‍സ് മിത്വബ് ബിന്‍ അബ്ദുല്ല, റിയാദ് അമീര്‍ അബ്ദുല്ല ബിന്‍ മുസാഇദ്, ജനറല്‍ അതോറിറ്റി ഓഫ് സ്‌പോര്‍ട്‌സ് പ്രസിഡന്റ് പ്രിന്‍സ് റകാന്‍ ബിന്‍ സല്‍മാന്‍, നാഷനല്‍ ഗാര്‍ഡ് ഉപ മന്ത്രി അബ്ദുല്‍ മുഹ്‌സിന്‍ അല്‍ തുവൈരിജി മറ്റു രാജകുമാരന്മാരും മുതിര്‍ന്ന ഉദ്യോസ്ഥരും പങ്കെടുത്തു.