Connect with us

National

ശശികലയ്ക്ക് കുരുക്കുമുറുകുന്നു; ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Published

|

Last Updated

ജയലളിതയുടെ മൃതദേഹത്തിന് അരികെ വിതുമ്പുന്ന തോഴി ശശികല

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരണത്തില്‍ എല്ലാവര്‍ക്കും സംശമുണ്ടെന്നും അന്വേഷണം സര്‍ക്കാരിന്റെ കടമയാണെന്നും പനീര്‍ശെല്‍വം മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ ഒരിക്കലും പാര്‍ട്ടിയെ ചതിച്ചിട്ടില്ല. ജനങ്ങള്‍ മുഴുവന്‍ തനിക്കൊപ്പമാണ്. ആവശ്യമെങ്കില്‍ രാജിപിന്‍വലിക്കുമെന്നും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും പനീര്‍ശെല്‍വം പറഞ്ഞു.