സര്‍ദാര്‍ജി ഫലിതം: പൗരന്‍മാരെ ഗുണദോഷിക്കാന്‍ ആകില്ല- സുപ്രീം കോടതി

Posted on: February 8, 2017 12:15 am | Last updated: February 7, 2017 at 11:59 pm
SHARE

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാരെ ഗുണദോഷിച്ചുകൊണ്ടോ അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടോ ഉത്തരവുകള്‍ പുറപ്പെടുവിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സിഖുകാരെ അവഹേളിച്ചുകൊണ്ടുള്ള സര്‍ദാര്‍ജി ഫലിതങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിന്മേലാണ് സുപ്രീം കോടതി മറുപടി നല്‍കിയത്. ഫലിതങ്ങള്‍ നിരോധിക്കാനോ ഈ വിഷയത്തിന്മേല്‍ സന്മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനോ കോടതിക്ക് കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സിഖ് സമുദായക്കാര്‍ അങ്ങേയറ്റം ബഹുമാനിക്കപ്പെടുന്നവരാണ്. പക്ഷെ, ഫലിതങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നിങ്ങള്‍ നിയമയുദ്ധത്തിന് വരുമ്പോള്‍ ആ ബഹുമാനം കുറയുകയാണ് ചെയ്യുന്നതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സര്‍ദാര്‍ജി ഫലിതങ്ങള്‍ സിഖ് വിഭാഗക്കാരെ മോശമായി ചിത്രീകരിക്കുന്നെന്നും ക്രൂരമായ ഇത്തരം തമാശകള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here