Connect with us

National

കൈലേഷ് സത്യാര്‍ഥിയുടെ നൊബേല്‍ പുരസ്‌കാരം മോഷണം പോയി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ നൊബേല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ഥിയുടെ നൊബേല്‍ പുരസ്‌കാരം മോഷണം പോയി. ദക്ഷിണ ഡല്‍ഹിയിലെ അളകനന്ദയിലെ വസതിയില്‍ നിന്നാണ് നൊബേല്‍ പുരസ്‌കാര സാക്ഷ്യപത്രമുള്‍പ്പെടെയുള്ളവ മോഷണം പോയിരിക്കുന്നത്. പ്രോട്ടോകോള്‍ പ്രകാരം നൊബേല്‍ പുരസ്‌കാരം രാഷ്ട്രപതി ഭവനിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെ മാതൃകയാണ് സത്യാര്‍ഥിയുടെ വീട്ടിലുണ്ടായിരുന്നത്. ഇതാണ് നഷ്ടപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ക്രിമിനലുകള്‍, പാഴ്‌സാധന വില്‍പ്പനക്കാര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

2014ല്‍ മലാല യൂസഫ് സായിക്കൊപ്പം സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരമാണ് സത്യാര്‍ഥിക്ക് ലഭിച്ചത്. കൈലാഷ് തനിക്കു ലഭ്യമാകുമായിരുന്ന സുഖസൗകര്യങ്ങള്‍ ത്യജിച്ച് കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിനുവേണ്ടി ഇറങ്ങിത്തിരിക്കുകയായിരുന്നു. ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയിലൂടെ ആയിരക്കണക്കിനു കുട്ടികളെയാണു പലവിധ ചൂഷണങ്ങളില്‍നിന്ന് ഇതിനകം അദ്ദേഹം രക്ഷപ്പെടുത്തിയത്. ശിശു ക്ഷേമവുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുക്കുന്നതിനായി സത്യാര്‍ഥി അമേരിക്കയിലാണിപ്പോള്‍.

 

Latest