ബാനീ ഹസ്‌റത്ത് പ്രഥമ അവാര്‍ഡ് കാന്തപുരത്തിന്

Posted on: February 7, 2017 9:12 pm | Last updated: February 7, 2017 at 10:29 pm
SHARE

മലപ്പുറം: തെന്നിന്ത്യയിലെ പ്രമുഖ കലാലയമായ വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തിന്റെ ശില്‍പ്പി ബാനീ ഹസ്‌റത്തിന്റെ നാമധേയത്തിലുള്ള പ്രഥമ അവാര്‍ഡ്അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ക്ക്.

ഇന്ത്യക്കകത്തും പുറത്തും അദ്ദേഹം നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡ് വിതരണവും ആദരവ് സമ്മേളനവും ഈ മാസം പത്തിന് പാലക്കാട് ആലത്തൂര്‍ കുതിരപ്പാറയില്‍ നടക്കും. സമ്മേളനത്തില്‍ അഅ്‌ലാ ഹസ്്‌റത്ത് അനുസ്മരണവും സംഘടിപ്പിക്കും. ബാഖിയാത്ത് പ്രിന്‍സിപ്പലായിരുന്ന ശബീര്‍ അലി ഹസ്‌റത്ത്, മൗലാനാ സഈദ് അലി ഹസ്‌റത്ത്, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, മൗലാനാ മുഖ്താര്‍ ഹസ്‌റത്ത് എന്നിവര്‍ സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here