വാഹന അപകടത്തില്‍ മരണപ്പെട്ട ഹുമയൂണ്‍ കബീറിന്റെ കുടുംബത്തിന് ധന സഹായം നല്‍കി

Posted on: February 7, 2017 7:01 pm | Last updated: February 7, 2017 at 7:01 pm

ദമ്മാം :റിയാദില്‍ വാഹന അപകടത്തില്‍ മരണപ്പെട്ട കൊല്ലം മീയണ വെളിയന്നൂര്‍ സ്വദേശി ഹുമയൂണ്‍ കബീറിന്റെ കുടുംബത്തിന് ധന സഹായം നല്‍കി.

സഊദി അറേബ്യയിലെ റിയാദില്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു വരികയായിരുന്ന കബീര്‍ റിയാദ്ബത്ത അസ്സീസിയയില്‍ റോഡ് മുറിച്ചു കടക്കുന്നിതിനിടെ ഒരു സ്വദേശി പൗരന്റെ വാഹനമിടിച്ചാണ് മരണപ്പെട്ടത്.

കേളി ഉമ്മുല്‍ ഹമാം ഏരിയ കമ്മിറ്റിയും,സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ സ്വരൂപിച്ച ധന സഹായം ജനകീയ കമ്മിറ്റി ചെയര്‍മാന്‍ സുരേന്ദ്രന്‍, ഏരിയ സെക്രട്ടറി രവീന്ദ്രന്‍ പട്ടുവത്തിന് കൈമാറി, കണ്‍വീനര്‍ ചന്ദുചൂഢന്‍, ഓ.പി മുരളി, ഇബ്രാഹിം കുട്ടി,നവാസ് മടവൂര്‍ എന്നിവര്‍ സംസാരിച്ചു.