റിയാദ്‌ ഇന്റർനാഷനൽ ബുക്‌ഫെയർ മാർച്ച്‌ 08 മുതൽ

Posted on: February 7, 2017 5:51 pm | Last updated: February 7, 2017 at 5:51 pm
SHARE

ദമ്മാം: സൽമാൻ രാജാവിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന റിയാദ്‌ ഇന്റർ നാഷനൽ ബുൿഫെയർ ‌ റിയാദ്‌ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിൽ മാർച്ച്‌ എട്ട്‌ മുതൽ(ജമാദുൽ ആഖിർ 09) ആരംഭിക്കും.ഈ വർഷത്തെ ഗസ്റ്റ്‌ ഓഫ്‌ ഓണർ മലേഷ്യ ആയിരിക്കുമെന്നും സാംസ്കാരിക വിവര മന്ത്രി ആദിൽ സൈദ്‌ അൽ ത്വുറൈഫി അറിയിച്ചു.

സഊദി ദേശീയ പരിവർത്തന പദ്ധതിയായ വിഷൻ 2030 ന്റെ ഭാഗമായായിരിക്കും ബുൿഫെയർ. രാജ്യത്തിന്റെ സാംസ്കാരിക ഭാഗധേയം അടയാളപ്പെടുത്തുന്നതിനും ദേശീയ സ്വത്വം സംസ്ഥാപിക്കുന്നതിനും മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനുമാണ്‌ ഇത്തരം സംരംഭങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.