കുവൈത്തിലെ ഈജിപ്ഷ്യൻ അധ്യാപകർ എം പി ക്കെതിരെ

Posted on: February 7, 2017 5:16 pm | Last updated: February 7, 2017 at 5:16 pm
SHARE
കുവൈത്ത് സിറ്റി:  വിദേശി അധ്യാപകരുടെ , വിശിഷ്യാ ഈജിപ്ഷ്യൻ അധ്യാപകരുടെ മോശം പെർഫോമൻസാണ് കുവൈത്തിലെ വിദ്യാഭ്യാസ നിലവാരതത്തകർച്ചക്ക് കാരണമെന്നും ,വിദ്യാഭ്യാസമേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കി നിലവാരം ഉയർത്താൻ നടപടിയെടുക്കണമെന്നുമുള്ള പാർലമെന്റ്  മെമ്പർ സഫാ അൽ-ഹാഷ്മിയുടെ പ്രസ്താവനക്കെതിരെ ഒരു കൂട്ടം ഈജിപ്ഷ്യൻ അധ്യാപകർ രംഗത്ത് .
കഴിഞ്ഞ കുറച്ച് നാളുകളായി കുവൈത്തിൽ ജീവിക്കുന്ന വിദേശികൾക്കെതിരെ പലതരത്തിലുള്ള പ്രസ്താവനകളും അപവാദങ്ങളുമായി എം പിമാർ വാർത്തകളിൽ നിറയുന്നു. ഇത് ആത്മാർത്ഥതയോടെയും , അഭിമാനത്തോടെയും തങ്ങളുടെ ജോലി ചെയ്യുന്ന വിദേശികളെ അപമാനിക്കുന്നതിനു തുല്യമാണ് . ഒരു രാജ്യത്തിന്റെ ആഭ്യന്തരകാര്യമാണ് എന്നതിനാലാണ് ഞങ്ങൾ പരാസ്യമായി ഇതിനെതിരെ പ്രതികരിക്കാത്തത് . എന്നാൽ ഈജിപ്ഷ്യൻ അധ്യാപകർക്കെതിരെയുള്ള പ്രസ്താവനക്ക് മറുപടി പറയൽ ഞങ്ങളുടെ അവകാശമാണ് ,അധ്യാപകർ പ്രസ്താവനയിൽ വ്യക്തമാക്കി.
നിർഭാഗ്യകരമെന്നു പറയട്ടെ, എം പിയുടെ പ്രസ്താവന അറിവില്ലായ്മകൊണ്ടോ അല്ലെങ്കിൽ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലോ ഉള്ളതാണ്. യാഥാർത്ഥത്തിൽ കുവൈത്തിലെ പൊതുവിദ്യാലയങ്ങളിൽ 60 ശതമാനവും സ്വദേശി അധ്യാപകരാണ് , നാൽപ്പത് ശതമാനം മാത്രമാണ് വിദേശി അധ്യാപകരുള്ളത്. എന്നുമാത്രമല്ല , കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ അടിത്തറയിടുന്ന പ്രൈമറി മേഖലയിൽ കുവൈത്തീ വത്കരണത്തിന്റെ ഭാഗമായി 80 ശതമാനം അധ്യാപകരും സ്വദേശികളാണ് , വസ്തുത ഇതായിരിക്കെ കുവൈത്തിലെ വിദ്യാഭ്യാസ ഗുണനിലവാര തകർച്ചക്ക് ആരായിരിക്കും യഥാർത്ഥ ഉത്തരവാദി?  ,സഫാ അൽ ഹാഷ്മിയുടെ ആദ്യകാല അധ്യാപകരെയെങ്കിലും ഓർത്ത ശേഷം  വേണമായിരുന്നു ഇത്തരം അടിസ്ഥാനരഹിതമായ  ഒരു വിമർശനം ഉന്നയിക്കാൻ   അധ്യാപകർ ചൂണ്ടിക്കാട്ടി.
ഭൂരിപക്ഷം അധ്യാപകരും ഈജിപ്തുകാരായ ഖത്തർ അന്താരാഷ്ട്ര തലത്തിൽ നാലാം സ്ഥാനത്താണ് ,അപ്രകാരം തന്നെ ഇമാറാത്തും  മുൻ നിരയിലാണ്. എന്നിരിക്കെ ഈജിപ്ത് അധ്യാപകരെ കുറ്റം പറയുന്നതിൽ എന്തർത്ഥമാണുള്ളത്. അധ്യാപകരുടെ പെര്ഫോമന്സിനെക്കാൾ പ്രാധാന്യമാണ് കരിക്കുലത്തിനും, സർക്കാർ നയങ്ങൾക്കും  വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും  മനോഭാവത്തിനും വരെ  .
വിദ്യാഭ്യാസരംഗത്ത് ഈജിപ്ത് ആഗോളതലത്തിൽ പിന്നിലാണെന്നത് പഠന മികവിന്റെ കാര്യത്തിലല്ല  ,അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ മാത്രമാണ് ,നല്ല  കെട്ടിടങ്ങളും കളിസ്ഥലങ്ങളും ഞങ്ങൾക്കുണ്ടാവില്ല എന്നാൽ പഠനത്തിൽ ഞങ്ങളുടെ കുട്ടികൾ എന്നും  മുന്നിലാണ് കുവൈത്തിലും ഈജിപ്ഷ്യൻ വിദ്യാർത്ഥികലാണ് എന്നും  ഒന്നാം സ്ഥാനത്തുള്ളത് . അവർ ഓർമ്മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here