കൈലാഷ് സത്യാര്‍ഥിയുടെ ‘നോബല്‍ പുരസ്‌കാരം’ മോഷണം പോയി

Posted on: February 7, 2017 11:37 am | Last updated: February 7, 2017 at 6:42 pm

ന്യൂഡല്‍ഹി: കൈലാഷ് സത്യാര്‍ഥിയുടെ നോബല്‍ പുരസ്‌കാരം സാക്ഷ്യപത്രം അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് മോഷണം പോയി. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സത്യാര്‍ഥിയുടെ ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ അരവലിയില്‍ മോഷണം നടന്നത്. ഒരു സെമിനാറില്‍ പങ്കെടുക്കാനായി സത്യാര്‍ഥി ഇപ്പോള്‍ അമേരിക്കയിലാണ്.

പ്രോട്ടോകോള്‍ പ്രകാരം യഥാര്‍ഥ നോബല്‍ പുരസ്‌കാരം രാഷ്ട്രപതി ഭവനിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെ മാതൃകയാണ് സത്യാര്‍ഥിയുടെ വീട്ടിലുണ്ടായിരുന്നത്. മോഷ്ടാക്കളെ പിടികൂടുന്നതിനായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുകയാണ്. ഫോറന്‍സിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.