ലോ അക്കാദമി: അന്വേഷണ റിപ്പോര്‍ട്ട് വസ്തുതാപരമാവണമെന്ന് കെ മുരളീധരന്‍

Posted on: February 7, 2017 10:19 am | Last updated: February 7, 2017 at 12:45 pm

തിരുവനന്തപുരം: ലോ അക്കാദമിയെ മാര്‍ക്‌സിസ്റ്റ്‌വല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കെ മുരളീധരന്‍ എംഎല്‍എ. മുതിര്‍ന്ന സിപിഎം നേതാക്കളെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനുളള ശ്രമങ്ങളാണ് നടക്കുന്നത്. ലോ അക്കാദമിയിലെ ഭൂമി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ലോ അക്കാദമിക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയാല്‍ നിയമപരമായി നേരിടും. വിഷയത്തില്‍ റവന്യൂ സെക്രട്ടറി നല്‍കുന്നത് വസ്തുതാപരമായ റിപ്പോര്‍ട്ട് ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജില്ലാ കളക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്നുതന്നെ റവന്യൂ സെക്രട്ടറി കൈമാറണമെന്ന് റവന്യുവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു. ഇന്നു റിപ്പോര്‍ട്ട് ലഭിച്ചാല്‍ നാളെ നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായേക്കും. ജില്ലാ കളക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് റവന്യു വകുപ്പ് സെക്രട്ടറി പിഎച്ച് കുര്യന്‍ അറിയിച്ചത്.