Connect with us

National

Video: മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിന്റെ കാല്‍ ആശുപത്രി ജീവനക്കാരന്‍ തിരിച്ചൊടിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: നിര്‍ത്താതെ കരഞ്ഞതിന് ആശുപത്രി ജീവനക്കാരന്‍ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിന്റെ കാല്‍ തിരിച്ചൊടിച്ചു. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലെ ഐറന്‍ ആശുപത്രിയിലാണ് സംഭവം. കുട്ടികളുടെ ഐസിയുവിലെ ജോലിക്കാരാണ് പ്രതി.

ശ്വാസസംബന്ധമായ രോഗത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതോടെ ഉറങ്ങാന്‍ കഴിയാത്ത ദേഷ്യമാണ് ഇയാള്‍ കുഞ്ഞിനോട് തീര്‍ത്തത്. കാലിന് ഒടിവം സംഭവിച്ചതിന് ശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായി. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഡെറാഡൂണിലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ കാല്‍ ഒടിഞ്ഞിരിക്കുകന്നതായി കണ്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. പ്രതി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പോലീസ് ആശുപത്രി അധികൃതരുമായി ഒത്തുകളി നടത്തുകയാണെന്ന് കുഞ്ഞിന്റെ പിതാവ് ആരോപിച്ചു.

Latest