Connect with us

Kerala

പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് തുരത്തും ; ദൗത്യം ഇന്ന് മുതല്‍

നിലവില്‍ മയക്കുവെടി വെച്ച് പിടികൂടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍

Published

|

Last Updated

മൂന്നാര്‍ | മൂന്നാറില്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഇടയ്ക്കിടെ ഭീതി പരത്തുന്ന കാട്ടാന പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ദൗത്യം ഇന്ന് തുടങ്ങും. സിസിഎഫ് ആണ് മൂന്നാര്‍ ഡിഎഫ്ഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തിന് ശേഷമാണ് പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള തീരുമാനം.

ഡ്രോണ്‍ ഉപയോഗിച്ച് കാട്ടാനയുടെ നീക്കം നിരീക്ഷിക്കും. തുടര്‍ന്നാകും ഉള്‍ക്കാട്ടിലേക്ക് തുരത്തുക. നിലവില്‍ മയക്കുവെടി വെച്ച് പിടികൂടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നത് പതിവാണ്.കഴിഞ്ഞ ദിവസവും മാട്ടുപ്പെട്ടി, തെന്‍മല ജനവാസ മേഖലകളില്‍ ഇറങ്ങി പടയപ്പ വഴിയോരത്തെ കടകള്‍ തകര്‍ത്തിരുന്നു. രണ്ട് ദിവസത്തിനിടെ ആറ് കടകളാണ് തകര്‍ത്തത്. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Latest