തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

Posted on: February 6, 2017 10:16 pm | Last updated: February 6, 2017 at 10:16 pm
തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയര്‍മാനായി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിയെ തിരഞ്ഞെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി. ഡോ. കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹജ്ജ് കമ്മിറ്റിയുടെ അടിയന്തിര യോഗമാണ് പുതിയ ചെയര്‍മാനെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ തൊടിയൂരിന്റെ പേര് നിര്‍ദ്ദേശിക്കുകയും വി അബ്ദുല്‍ റഹിമാന്‍ എം എല്‍ എ പിന്താങ്ങുകയും ചെയ്തു. മുഴുവന്‍ ഹജ്ജ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത യോഗത്തില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി അജയന്‍, ജില്ലാ കലക്ടറുടെ ചുമതലയുള്ള എ ഡി എം കെ സെയ്ദലി തുടങ്ങിയ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. മന്ത്രി ഡോ. കെ ടി ജലീല്‍ ആമുഖ പ്രസംഗം നടത്തി. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റേയും മുന്‍ ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാരുടേയും നിര്യാണത്തില്‍ അനുശോചനം നടത്തിയാണ് യോഗം ആരംഭിച്ചത്.