തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യവുമായി മക്കയില്‍ പുതിയ ഗതാഗ പദ്ധതി

Posted on: February 6, 2017 7:56 pm | Last updated: February 6, 2017 at 7:56 pm
SHARE

ദമ്മാം : ഹജ്ജ് ഉംറ തീര്‍ത്ഥാടകരുടെ വര്‍ധിച്ചുള്ള എണ്ണം കണക്കിലെടുത്ത് പുതിയ മക്ക ബസ് ഗതാഗത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.

ഉത്തരവ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് മക്ക ഗവര്‍ണറും സല്‍മാന്‍ രാജാവിന്റെ ഉപദേശകനും ഹറമിലെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ മന്ത്രാലയ സമിതി ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. മക്ക പ്രവിശ്യ വികസന അതോറിറ്റിക്കാണ് നിര്‍മ്മാണ ചുമതല.

പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഹറം നഗരത്തില്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത് ഹറമുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ വികസനവും , മെട്രോ ട്രെയിന്‍, ബസ് സര്‍വീസ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here