Connect with us

Kerala

എസ്എസ്എല്‍സി പരീക്ഷാ തീയതികളില്‍ മാറ്റം

Published

|

Last Updated

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ തീയതികളില്‍ മാറ്റം. മാര്‍ച്ച് എട്ട് മുതല്‍ 27 വരെയാണ് പരീക്ഷകള്‍ പുന:ക്രമീകരിച്ചിരിക്കുന്നത്. മുന്‍പ്് എട്ടിനു തുടങ്ങി 23ന് അവസാനിപ്പിക്കാനായിരുന്നു തീരുമാനം.

മാര്‍ച്ച് എട്ടിന് മലയാളം ഒന്നാം പേപ്പര്‍ പരീക്ഷയോടെയാണ് പരീക്ഷയ്ക്കു തുടക്കമാകുക. മാര്‍ച്ച് 16ന് സോഷ്യല്‍ സയന്‍സ് പരീക്ഷ നടത്താനിരുന്നതു മാറ്റി പകരം ഫിസിക്‌സ് ആക്കി. പകരം 16നു നടത്താനിരുന്ന സോഷ്യല്‍ സയന്‍സ് പരീക്ഷ 27ലേക്കും മാറ്റി. അവധിയെ തുടര്‍ന്ന് 10,11,12,15 തീയതികളില്‍ പരീക്ഷ ഉണ്ടാകില്ല.

2017 മാര്‍ച്ച് എട്ടിന് മലയാളം ഫസ്റ്റ് പേപ്പര്‍, മാര്‍ച്ച് ഒന്‍പതിന് മലയാളം സെക്കന്‍ഡ് പേപ്പര്‍, 13ന് ഇംഗ്ലീഷ്, 14ന് ഹിന്ദി, 16ന് ഫിസിക്‌സ്, 20ന് മാത്തമാറ്റിക്‌സ്, 22ന് കെമിസ്ട്രി, 23ന് ബയോളജി, 27ന് സോഷ്യല്‍ സയന്‍സ് എന്നിങ്ങനെയാണ് പരീക്ഷാ ടൈം ടേബിള്‍.