Connect with us

Kerala

ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിനെതിരായ ഹര്‍ജി തള്ളി

Published

|

Last Updated

തിരുവനന്തപുരം: ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിനെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. പരാതി അഴിമതി നിരോധന നിയമത്തിന്റെ കീഴില്‍ വരില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനാവശ്യപ്പെട്ട് വിജിലന്‍സ് ഡയരക്ടറും ആഭ്യന്തര സെക്രട്ടറിയും നല്‍കുന്ന ഫയലുകള്‍ ചീഫ് സെക്രട്ടറി പൂഴ്ത്തിവെക്കുന്നു എന്നാരോപിച്ചുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. സംഭവത്തില്‍ അന്വേഷണം സാധ്യമല്ലെന്ന് കോടതി പറഞ്ഞു.

കേസില്‍ ഹാജരായ ഗവണ്‍മെന്റ് പ്ലീഡറെ കോടതി വിമര്‍ശിച്ചു. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്ലീഡര്‍ ഹാജരായതെന്ന് കോടതി ചോദിച്ചു. എന്നാല്‍ ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ പ്ലീഡര്‍ക്കായില്ല.

Latest