ആഫ്രിക്കന്‍ നാഷന്‍സ് ഫുട്‌ബോള്‍ കിരീടം കാമറൂണിന്

Posted on: February 6, 2017 10:29 am | Last updated: February 6, 2017 at 10:29 am

ലിബര്‍വില്‍: ഈജിപ്തിനെ 2-1ന് തോല്‍പിച്ച് കാമറൂണ്‍ ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ജേതാക്കളായി. ആദ്യ പകുതിയില്‍ മുഹമ്മദ് എല്‍നെനിയുടെ ഗോളില്‍ ഈജിപ്ത് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍ നിക്കോളാണ് എന്‍കോളോ, വിന്‍സന്റ് അബൂബക്കര്‍ എന്നിവരുടെ ഗോളുകളിലൂടെ കാമറൂണ്‍ തിരിച്ചടിക്കുകയായിരുന്നു. കാമറൂണിന്റെ അഞ്ചാം കിരീടമാണിത്. 2008 ലെ ഫൈനലില്‍ ഈജിപ്തിനോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയാണ് കാമറൂണിന് ഈ ജയം. ഘാനയെ 1-0ന് തോല്‍പിച്ച് ബുര്‍ക്കിനാ ഫാസോ മൂന്നാം സ്ഥാനം നേടി.