Connect with us

Gulf

കുവൈത്തിൽ അറുപത് വയസ്സ് പിന്നിട്ടവരെ ഒഴിവാക്കും

Published

|

Last Updated

കുവൈത്ത് സിറ്റി: 60 വയസ്സു കഴിഞ്ഞ വിദേശികളെ സര്‍ക്കാര്‍ സര്‍വിസുകളില്‍നിന്ന് പിരിച്ചുവിടുന്ന പദ്ധതി ഉടന്‍ നടപ്പാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പബ്ളിക് സര്‍വിസ് കമീഷനെ ഉദ്ധരിച്ച് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 20,000 സ്വദേശി യുവതി-യുവാക്കളാണ് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സിവില്‍ സര്‍വിസ് കമീഷനില്‍ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നത്.
പുതിയ അവസരങ്ങള്‍ ഉണ്ടായിട്ടുവേണം ഇവര്‍ക്ക് ജോലി കൊടുക്കാന്‍.
സര്‍ക്കാര്‍ സര്‍വിസിലെ വിദേശ ജീവനക്കാരെ പിരിച്ചുവിട്ടല്ലാതെ ഇത് നടപ്പാക്കാന്‍ പ്രയാസവുമുണ്ട്. ഇതിനാലാണ് 60 കഴിഞ്ഞ വിദേശികളെ പിരിച്ചുവിടാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാറത്തെിയത്. പദ്ധതി നടപ്പാക്കുന്നതിലൂടെ തൊഴില്‍രഹിതരായ ആയിരക്കണക്കിന് സ്വദേശി ചെറുപ്പക്കാര്‍ക്ക് സര്‍ക്കാര്‍ നിയമനം നല്‍കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും ഇത് നടപ്പാക്കുമോയെന്ന ചോദ്യത്തിന് തുടക്കത്തില്‍ അസിസ്റ്റന്‍റ് തസ്തികയിലുള്ളവരെയായിരിക്കും പിരിച്ചുവിടുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ നിയമത്തില്‍നിന്ന് ഏതെങ്കിലും രാജ്യക്കാരെ ഒഴിച്ചുനിര്‍ത്തില്ല. അതേസമയം, 60 കഴിഞ്ഞ സ്വദേശികളെ പിരിച്ചുവിടാന്‍ ഉദ്ദേശ്യമില്ല. നിയമത്തിന്‍െറ പരിധിയില്‍വരുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനോ സ്വകാര്യമേഖലയില്‍ അനുയോജ്യമായ മറ്റു തൊഴില്‍ അന്വേഷിക്കാനോ സാവകാശം നല്‍കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Latest