ശ്രീശാന്തിന് തിരിച്ചെത്താനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന് ടിസി മാത്യു

Posted on: February 5, 2017 3:17 pm | Last updated: February 6, 2017 at 8:36 am

കൊച്ചി: മലയാളി താരം എസ് ശ്രീശാന്തിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടിസി മാത്യു. ആത്മവിശ്വാസമാണ് മലയാളി താരത്തിന്റെ കരുത്ത്. ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിയെ കണ്ടാല്‍ ശ്രീശാന്തിന് തിരിച്ചെത്താന്‍ കഴിയുമെന്നും മാത്യു പറഞ്ഞു.

ടിസി മാത്യു നല്‍കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു. വിനോദ് റായിക്ക് കത്ത് ഉടന്‍ കൈമാറും. തനിക്ക് തിരിച്ചുവരാനാകില്ലെന്ന മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ അഭിപ്രായത്തിന് നിരാശയുണ്ടെന്നും ഇതിന് കാരണമെന്താണെന്ന് അറിയില്ലെന്നും ശ്രീശാന്ത് പറഞ്ഞു.