അന്വേഷണത്തില്‍ വിശ്വാസമില്ല; നീതി കിട്ടുന്നത് വരെ സമരമെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍

Posted on: February 5, 2017 2:57 pm | Last updated: February 5, 2017 at 2:57 pm

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരാവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുന്നത് വരെ കോളേജ് ചെയര്‍മാന്റെ വീടിന് മുന്നില്‍ സമരം നടത്തുമെന്നും മാതാപിതാക്കള്‍ അറിയിച്ചു.

ജിഷ്ണുവിന്റെ മരണം നടന്ന് ഒരു മാസം പിന്നിട്ടിട്ടും മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തതല്ലാതെ കേസെടുക്കുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. എല്ലാം ചെയ്‌തെന്ന് മുഖ്യമന്ത്രി വെറുതെ പറയുകയാണെന്നും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.