പിഎ മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്

Posted on: February 5, 2017 2:31 pm | Last updated: February 6, 2017 at 8:36 am
SHARE

കൊച്ചി: ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി പിഎ മുഹമ്മദ് റിയാസിനെ തിരഞ്ഞെടുത്തു. അവോയ് മുഖര്‍ജി ജനറല്‍ സെക്രട്ടറിയായി തുടരും. ബല്‍ബീര്‍ പരാശര്‍ ആണ് ട്രഷറര്‍. നിലവിലെ പ്രസിഡന്റ് എംബി രാജേഷ് എംപി സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് മുഹമ്മദ് റിയാസ് തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോള്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്.

എഎന്‍ ഷംസീര്‍ (വൈസ് പ്രസിഡന്റ്), എം സ്വരാജ് (ജോയിന്റ് സെക്രട്ടറി) എന്നിവരേയും കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന സമ്മേളനം തിരഞ്ഞെടുത്തു. 83 അംഗ കേന്ദ്രകമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു. ഇതില്‍ ആറുപേര്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളാണ്.

സിപിഎം കോഴിക്കോട് ജില്ലാകമ്മിറ്റി അംഗമായ മുഹമ്മദ് റിയാസ് നിലവില്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. 2009 ല്‍ കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു. ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി പശ്ചിമബംഗാളിലെ ബംഗുള ജില്ലക്കാരനാണ്. ബിഎസ്‌സി ബിരുദ ധാരിയാണ്. സിപിഎം ജില്ലാകമ്മിറ്റി അംഗമാണ്.