ലോ അക്കാദമി: മന്ത്രിയെയും എസ്എഫ്‌ഐയെയും വിമര്‍ശിച്ച് പന്ന്യന്‍

Posted on: February 5, 2017 12:46 pm | Last updated: February 5, 2017 at 3:26 pm

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയെയും എസ്എഫ്‌ഐയെയും രൂക്ഷമായി വിമര്‍ശിച്ച് സിപിഐ ദേശീയ നിര്‍വാഹകസമിതി അംഗം പന്ന്യന്‍ രവീന്ദ്രന്‍. വിദ്യാഭ്യാസ മന്ത്രി 10 മിനിറ്റ് സഹനശക്തി കാട്ടിയിരുന്നെങ്കില്‍ സമരം ശനിയാഴ്ച തീര്‍ന്നേനെ എന്ന് പന്ന്യന്‍ പറഞ്ഞു. ലോ അക്കാദമിക്ക് മുമ്പിലെ എഐഎസ്എഫ് സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുക!യായിരുന്നു അദ്ദേഹം.

മാന്യനായ അധ്യാപകനും മികച്ച മന്ത്രിയുമാണ് പ്രഫ. രവീന്ദ്രനാഥ്. പ്രശ്‌നപരിഹാര ചര്‍ച്ചയില്‍ നിന്ന് മന്ത്രി എഴുന്നേറ്റു പോയത് പിന്നില്‍ സമരത്തില്‍ നിന്ന് പിന്മാറിയ എസ്എഫ്എയാണ്. നേരത്തെ ഉണ്ടാക്കിയ കരാര്‍ തെറ്റായത് കൊണ്ടാണ് മന്ത്രി വീണ്ടും പ്രശ്‌നപരിഹാര ചര്‍ച്ച വിളിക്കാന്‍ കാരണം. മാനേജ്‌മെന്റ് തീരുമാനങ്ങള്‍ അംഗീകരിക്കാനായിരുന്നെങ്കില്‍ എസ്എഫ്‌ഐ എന്തിനാണ് സമരം ചെയ്തതെന്നും പന്ന്യന്‍ ചോദിച്ചു.