ലോ അക്കാദമിയില്‍ ക്ലാസ് തുടങ്ങിയാല്‍ നേരിടുമെന്ന് കെ മുരളീധരന്‍

Posted on: February 5, 2017 12:41 pm | Last updated: February 5, 2017 at 4:02 pm

തിരുവനന്തപുരം: ലോ അക്കാദമിയില്‍ തിങ്കളാഴ്ച ക്ലാസ് തുടങ്ങിയാല്‍ നേരിടുമെന്ന് കെ മുരളീധരന്‍ എംഎല്‍എ. കോളേജ് തുറക്കാന്‍ ശ്രമിച്ചാല്‍ നേരിടും. സമാധാനാപരമായാണ് ഇപ്പോള്‍ സമരം മുന്നോട്ട് പോകുന്നത്. സമരഭൂമിയെ കലാപഭൂമിയാക്കിയാല്‍ ഉത്തരവാദിത്തം സര്‍ക്കാറിനാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു വിഭാഗം സമരത്തെ ഒറ്റിക്കൊടുത്തതല്ലാതെ മറ്റെല്ലാ വിദ്യാര്‍ഥികളും സമരരംഗത്ത് തന്നെ ഉറച്ച് നില്‍ക്കുകയാണ്. സമരത്തെ ഒറ്റിക്കൊടുത്ത പാരമ്പര്യമാണ് എസ്എഫ്‌ഐക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ലോ അക്കാദമിക്ക് ഭൂമി വിട്ടുനല്‍കിയ പിഎസ് നടരാജപിള്ളയെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.