36 രൂപക്ക് ഒരു ജിബി ഡാറ്റ; ബിഎസ്എന്‍എല്‍ ഓഫര്‍ തിങ്കളാഴ്ച മുതല്‍

Posted on: February 5, 2017 12:31 pm | Last updated: February 5, 2017 at 3:17 pm

ന്യൂഡല്‍ഹി: വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് വിപണി പിടിക്കാനുള്ള മൊബൈല്‍ കമ്പനികളുടെ നീക്കത്തിനൊപ്പം ബിഎസ്എന്‍എല്‍ രംഗത്ത്. 36 രൂപക്ക് ഒരു ജിബി 3ജി ഡാറ്റയാണ് പുതിയ ഓഫര്‍. തിങ്കളാഴ്ച മുതല്‍ പുതിയ ഓഫറുകള്‍ നിലവില്‍ വരും.

76 രൂപക്ക് രണ്ട് ജിബി ഡാറ്റ ലഭിക്കും. സ്‌പെഷല്‍ താരിഫ് വൗച്ചറിലാണ് ഓഫര്‍ ലഭിക്കുക. അഞ്ച് ദിവസമാണ് കാലാവധി. മറ്റു ഡാറ്റ ഓഫറുകളുടേയും ഡാറ്റ വര്‍ധിപ്പിച്ചുണ്ട്. 198 രൂപക്ക് 3 ജിബി ഡാറ്റ ലഭിക്കും. 28 ദിവസമാണ് കാലാവധി. 291 രൂപക്ക് 2 ജിബി ഡാറ്റ ലഭിച്ചിരുന്നത് 8 ജിബിയാക്കി വര്‍ധിപ്പിച്ചു. 28 ദിവസമാണ് കാലാവധി. നിലവില്‍ ലഭിക്കുന്നതില്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് തങ്ങള്‍ നല്‍കുന്നതെന്ന് ബിഎസ്എന്‍എല്‍ വക്താവ് ആര്‍കെ മിത്തല്‍ പറഞ്ഞു.