Connect with us

Kozhikode

അധികൃതര്‍ക്ക് താക്കീതായി സുന്നി സംഘടനകളുടെ മദ്യവിരുദ്ധ സമര ഐക്യദാര്‍ഢ്യ റാലി

Published

|

Last Updated

സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന മദ്യവിരുദ്ധ സമര ഐക്യദാര്‍ഢ്യ റാലി

മുക്കം: കയ്യിട്ടാപൊയിലിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ദുരിതമാകുന്ന രീതിയില്‍ ബീവറേജസ് കോര്‍പറേഷന്റെ മദ്യശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരെ സര്‍വകക്ഷി ആഭിമുഖ്യത്തില്‍ നടത്തുന്ന ഇരിപ്പുസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഐക്യദാര്‍ഢ്യറാലി അധികൃതര്‍ക്ക് താക്കീതായി.

എസ് വൈ എസ് മുക്കം സോണ്‍, എസ് എസ് എഫ് മുക്കം ഡിവിഷന്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ മുക്കം ടൗണ്‍ സുന്നി മസ്ജിദ് പരിസരത്തു നിന്നാരംഭിച്ച പ്രകടനത്തിന് സി കെ ശമീര്‍ മാസ്റ്റര്‍, അബ്ദുല്‍ വാരിസ് സഖാഫി, പി ടി അബു ഹാജി, സിറാജ് ചെറുവാടി, അസീസ് കക്കാട്, ലത്തീഫ് സഖാഫി തിരുവമ്പാടി നേതൃത്വം നല്‍കി. എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം ടി ശിഹാബുദ്ദീന്‍ സമരത്തെ അഭിവാദ്യം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ ജന.സെക്രട്ടറി യു പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പ്രസംഗിച്ചു. സമര സമിതി കണ്‍വീനര്‍ രവീന്ദ്രന്‍ എടക്കണ്ടിയില്‍ സ്വാഗതവും കരണങ്ങാട്ട് ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.

Latest