സഊദിയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് നാവിക സുരക്ഷാ സേന പിടികൂടി

Posted on: February 4, 2017 3:12 pm | Last updated: February 4, 2017 at 3:12 pm

ദമ്മാം:സഊദിയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് സഊദി നാവിക അതിര്‍ത്തി സുരക്ഷാ സേന പിടികൂടി. ഇവരില്‍ നിന്ന് 400 കിലോഗ്രാം ഹഷീഷും, ഒരു ലക്ഷം ആംപീറ്റമിന്‍ മയക്കുമരുന്ന് ഗുളികളകളും പിടിച്ചെടുത്തതായി കേണല്‍ സാഹിര്‍ അല്‍ഹര്‍ബി പറഞ്ഞു ,

അതിര്‍ത്തിസേന ശക്തമായ നിലപാടാണ് മയക്കുമരുന്നിനെതിരെ സ്വീകരിച്ച് വരുന്നത്,സൗദി സുരക്ഷാ സേനയും ചേര്‍ന്നാണ് കള്ളക്കടത്തുസംഘത്തെ പിടികൂടിയത്. പിടിക്കപ്പെട്ട നാല് പേരും യമന്‍ പൗരന്മാരാണ്. കടലില്‍ ശക്തമായ നിരീക്ഷണവും,പട്രോളിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കേണല്‍ പറഞ്ഞു.