സംസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പാരാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല

Posted on: February 4, 2017 2:13 pm | Last updated: February 5, 2017 at 11:14 am
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പാരാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. അദ്ദേഹത്തിന്റെ വിശ്വാസത്തെ തിരുത്താന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിജിലന്‍സ് ഡയറക്ടറെ വിശ്വസിക്കാന്‍ അദ്ദേഹത്തിന് പൂര്‍ണ അവകാശമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ജേക്കബ് തോമസിനെ വിശ്വാസമുണ്ടെന്ന് പറയുമ്പോള്‍ ചീഫ് സെക്രട്ടറിയെയും ധനകാര്യ സെക്രട്ടറിയെയും വിശ്വാസമില്ലെന്നാണ് മുഖ്യമന്ത്രി സമ്മതിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here