കല്ല്യാണം ക്ഷണിക്കാന്‍ പോയ യുവാവിനെ തെരുവ് നായ്ക്കള്‍ അക്രമിച്ച് പരുക്കേല്‍പ്പിച്ചു

Posted on: February 4, 2017 1:10 pm | Last updated: February 4, 2017 at 1:01 pm

കാഞ്ഞങ്ങാട്: കൂട്ടംകൂടി അക്രമിച്ച തെരുവ് നായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ ബൈക്ക് മറിഞ്ഞ് പരുക്കേറ്റ യുവാവിനെ മാവുങ്കാലിലെ സ്വകാര്യാശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി.

ഈ മാസം പതിനൊന്നിന് നടക്കുന്ന തന്റെ വിവാഹം ക്ഷണിക്കാന്‍ പോവുകയായിരുന്ന മലപ്പുറം ജില്ലയിലെ തിരൂര്‍ തലക്കടത്തൂര്‍ സ്വദേശി ലബീബിനാണ് (26) ബൈക്ക് മറിഞ്ഞ് കാലിന് സാരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം തൃക്കരിപ്പൂരിലാണ് സംഭവം. തൃക്കരിപ്പൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപത്തെ റെയില്‍വെ ഗെയിറ്റ് കടന്ന് മുന്നോട്ടുപോയ ലബീബിന്റെ ബുള്ളറ്റ് ബൈക്കിന് മുമ്പില്‍ ഒരുകൂട്ടം നായ്ക്കള്‍ കുരച്ച് ചാടുകയായിരുന്നു. തൃക്കരിപ്പൂരിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുകയാണ് ലബീബ്.