Connect with us

Kasargod

മാനവികതാ ബോധവും വിദ്യഭ്യാസ പ്രവര്‍ത്തനവുമാണ് രാജ്യത്തിനുള്ള മഹത്തായ സേവനം: കാന്തപുരം

Published

|

Last Updated

നെക്രാജെ: രാജ്യത്തിനും സമൂഹത്തിനും ചെയ്യുന്ന മഹത്തായതും മൂല്യവത്തായതുമായ പ്രവര്‍ത്തനം മാനവികതാ ബോധവും വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളുമാണ്. മനുഷ്യനെ മനുഷ്യനായി കാണാനാവണം. മനുഷ്യന്റെ സല്‍പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരിലേക്ക് പ്രകാശിതമാവണം. അപ്പോഴാണ് നാട്ടില്‍ എശ്യര്യവും സമാധാനവും നില നില്‍ക്കുന്നത് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.

തായല്‍ നെക്രാജെ യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ് സംയുക്തമായി നിര്‍മിച്ച താജുല്‍ ഉലമ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിച്ചു സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാ ഹസന്‍ യൂ പി എസ് അര്‍ളട്ക്ക, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, സീതിക്കുഞ്ഞി തങ്ങള്‍, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, യൂ പി ജലാലുദ്ദീന്‍ തങ്ങള്‍, ബഷീര്‍ സഖാഫി കൊല്ല്യം, അബൂബക്കര്‍ ഫൈസി കുമ്പടാജെ, എന്‍ പി അബ്ദുല്ല ഫൈസി, നൂറുദ്ദീന്‍ മുസ്‌ലിയാര്‍, റസ്സാഖ് മുസ്‌ലിയാര്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍, താജുദ്ദീന്‍ നെല്ലിക്കട്ട, ഹമീദ് മൗലവി ആലംപാടി, കബീര്‍ ഹിമമി, ഇബ്‌റാഹിം ഖാസിമി, കെ എച്ച് ഇ മാസ്റ്റര്‍ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു. അബൂബക്കര്‍ സഅദി സ്വാഗതവും നിസാര്‍ നെക്രാജെ നന്ദിയും പറഞ്ഞു.

 

Latest