യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ ബൈപ്പാസില്‍ വാഴനട്ട് പ്രതിഷേധിച്ചു

Posted on: February 4, 2017 1:07 pm | Last updated: February 4, 2017 at 12:51 pm

നിലമ്പൂര്‍: നിലമ്പൂര്‍ ബൈപ്പാസ് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ബൈപ്പാസില്‍ വാഴ നട്ടു. എല്‍ ഡി എഫ് സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ 100 കോടി രൂപ അനുവദിച്ചുവെന്ന അവകാശവാദം വാസ്തവ വിരുദ്ധമാണെന്നും എം എല്‍ എക്കും സര്‍ക്കാറിനും അഭിവാദ്യമര്‍പ്പിച്ച് പരസ്യ ബോര്‍ഡുകള്‍ വച്ച് നിലമ്പൂര്‍ ജനതയെ കബളിപ്പിച്ചതിനും പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൈപ്പാസ് റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചത്.
യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി മൂര്‍ഖന്‍ കുഞ്ഞു ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജഹാന്‍ പായമ്പാം അധ്യക്ഷത വഹിച്ചു.

സുബിന്‍ കല്ലേമ്പാടം, പ്രദീപ് വരമ്പന്‍പൊട്ടി, അബ്ദുള്‍ സലാം പാറക്കല്‍, ഷിബു പാടിക്കുന്ന്, യൂസുഫ് കാളിമഠത്തില്‍, ടി എം എസ് ആസിഫ്, റഹീം ചോലയില്‍, ജറീര്‍ ബാബു, സിയാദ് ചന്തക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി.