Connect with us

Kozhikode

പീഡനക്കേസില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

Published

|

Last Updated

തേഞ്ഞിപ്പലം: സാമ്പത്തിക ക്രമക്കേട് നടത്തിയതിന് സസ്‌പെന്‍ഷനിലായ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ജീവനക്കാരന്‍ സ്ത്രീ പീഡനക്കേസില്‍ അറസ്റ്റില്‍. യൂനിവേഴ്‌സിറ്റി പരീക്ഷാഭവനിലെ സെക്ഷന്‍ ഓഫീസറായിരുന്ന ഹരീഷ് ജി ഗോപിനാഥിനെയാണ് ഭാര്യയുടെ പരാതി പ്രകാരം തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്.

മതം മാറി പരാതിക്കാരിയായ യുവതിയെ വിവാഹം ചെയ്ത ഇയാള്‍ മറ്റൊരു വിവാഹം കൂടി കഴിച്ചെന്നും അതിന് മുമ്പ് ഹൈന്ദവ സമുദായക്കാരിയായ യുവതിയെയും വിവാഹം കഴിച്ചിരുന്നതായി പോലീസ് പറഞ്ഞു. സാമ്പത്തികമായി ഭാര്യമാരെ ചൂഷണം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഭാര്യ തേഞ്ഞിപ്പലം പോലീസില്‍ പരാതി നല്‍കിയത്. ഭാര്യമാരെല്ലാം ജോലിയും ഉയര്‍ന്ന വിദ്യാഭ്യാസവുമുള്ളവരാണെന്ന് പോലീസ് പറഞ്ഞു. നേരത്തെ യൂനിവേഴ്‌സിറ്റി കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗത്തില്‍ അസിസ്റ്റായിരിക്കെ വിദ്യാര്‍ഥികള്‍ ഫീസിനത്തില്‍ ലഭിച്ച ലക്ഷങ്ങള്‍ തിരിമറി നടത്തിയ കേസില്‍ ഹരീഷ് നിലവില്‍ സസ്‌പെന്‍ഷനിലാണ്.

ഇതുസംബന്ധിച്ച അന്വേഷണം നടന്നുവരികയാണ്. യൂനിവേഴ്‌സിറ്റി ജീവനക്കാര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇയാള്‍ ഏതാനും ജീവനക്കാരുടെ പേരുകള്‍ രേഖപ്പെടുത്തി തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ആത്മഹത്യാക്കുറിപ്പ് എഴുതിയതിലും ദുരൂഹതയുള്ളതായി പോലീസ് പറഞ്ഞു.

 

Latest