മലപ്പുറം ജില്ലയില്‍ ഇരുനൂറോളം പോലീസുകാര്‍ക്ക് ശമ്പളമില്ല

Posted on: February 4, 2017 12:46 pm | Last updated: February 4, 2017 at 12:47 pm
SHARE

മഞ്ചേരി: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലുള്ള ഇരുനൂറോളം പോലീസുകാര്‍ക്ക് ഈ മാസത്തെ ശമ്പളം ലഭിച്ചില്ല. ഓരോ ഉദ്യോഗസ്ഥരും തങ്ങളുടെ ശമ്പളത്തിന് ആനുപാതികമായി സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്വറന്‍സ് (എസ് എല്‍ ഐ) അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കാണ് ശമ്പളം നല്‍കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാല്‍ പ്രീമിയം പ്രതിമാസം ശമ്പളത്തില്‍ നിന്ന് പിടിക്കുകയാണ്. ശമ്പള വര്‍ധനവ് വന്നതോടെയാണ് പ്രീമിയത്തില്‍ മാറ്റം വന്നത്. ഇതോടെ ഓരോരുത്തരോടും എസ് എല്‍ ഐ പുതുക്കണമെന്ന് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം പലതവണ ആവശ്യപ്പെട്ടിരുന്നു. ഇത് പാലിക്കാത്തവര്‍ക്കാണ് ഇപ്പോള്‍ ശമ്പളം ലഭിക്കാത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here