എന്റര്‍ടെയ്ന്‍മെന്റ് ആപ്പുമായി ഡിജിറ്റല്‍ ഐഡിയ

Posted on: February 4, 2017 11:45 am | Last updated: February 4, 2017 at 11:17 am
SHARE

കൊച്ചി: ഇന്ത്യന്‍ ടെലികോം സേവന ദാതാക്കളായ ഐഡിയ മൂന്ന് ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റ് ആപ്പുകളുടെ ശ്രേണി അവതരിപ്പിച്ചു. മ്യൂസിക് ലൗഞ്ച്, മൂവി ക്ലബ്, ഗെയിം സ്പാര്‍ക് എന്നീ ആപ്ലിക്കേഷനുകളിലൂടെ ഐഡിയ, ഡിജിറ്റല്‍ രംഗത്തേക്കുള്ള പ്രവേശനത്തിന് തുടക്കമിടുകയും ചെയ്തു.

200 ദശലക്ഷം ഐഡിയ ഉപഭോക്താക്കള്‍ക്ക് ഹിന്ദി, പ്രാദേശിക അന്താരാഷ്ട്ര കണ്ടന്റുകളുടെ ശേഖരം ഇതുവഴി ലഭ്യമാകും. ഐഡിയ സെല്ലുലാര്‍ മാനേജിംഗ് ഡയറക്ടര്‍ ഹിമാന്‍ഷു കപാനിയ ആണ് മൂന്ന് വിനോദ ആപ്പുകള്‍ അവതരിപ്പിച്ചത്.
ഈ ഡിജിറ്റല്‍ കണ്ടന്റ് ആപ്ലിക്കേഷനുകള്‍ എല്ലാ ഐഡിയ വരിക്കാര്‍ക്കും വണ്‍-സ്റ്റോപ്പ് എന്റര്‍ടെയ്ന്‍മെന്റ് ഡെസ്റ്റിനേഷന്‍ സേവനം നല്‍കുകയും ഹിന്ദി, പ്രാദേശിക കണ്ടന്റുകളടക്കമുള്ള ജനപ്രിയ, പ്രീമിയം കണ്ടന്റുകളുടെ ശേഖരം വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുകയും ചെയ്യും.
മൂവീസ്, വീഡിയോസ്, ടിവി അണ്‍ലിമിറ്റഡ് സ്ട്രീമിംഗിന് മാസം വെറും 49 രൂപയാണ് ആപ്പിന്റെ സ്റ്റാന്‍ഡേര്‍ഡ് വരിസംഖ്യാ നിരക്ക്. അണ്‍ലിമിറ്റഡ് മൂവി ഡൗണ്‍ലോഡിന് 99 രൂപയും. അവതരണ ഓഫറായി 90 ദിവസത്തെ ഐഡിയ സേവനം സൗജന്യമാണ്. മാര്‍ച്ച് 31 വരെ ഓഫര്‍ ലഭ്യമാണ്.